ദോഹ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വർധിപ്പിച്ചു. 8,200 രൂപ മുതലാണ് പുതിയ വർധന നടപ്പിലാക്കിയിരിക്കുന്നത്.......
ധ്രുവസമുദ്രങ്ങളിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള ഗവേഷണം അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിച്ച് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) അധ്യാപികയും ഗവേഷകയുമായ പ്രൊഫസർ ഡോ. അനു ഗോപിനാഥ്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ബിൽ നാളെ നിയമസഭയുടെ പരിഗണനയ്ക്ക് വരും. ......
കേരളത്തിന് 70 വയസ്സ് തികയുന്ന നവംബർ ഒന്നിന്, 70 വയസ്സും അതിന് മുകളിൽ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഓഫറുകളുമായി സപ്ലൈകോ.ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ നിന്ന് 70 രൂപ കുറച്ച്, ഒരു ലിറ്റർ 229 രൂപ നിരക്കിൽ ലഭ്യമാക്കും. കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായി നവംബർ 1 മുതൽ 7 വരെയാണ് ഓഫർ. മലയാളത്തിലെ 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് നവംബർ 1 മുതൽ 7 വരെ സപ്ലൈകോ നിലവിൽ നൽകുന്ന വിൽപ്പന വിലയിൽ നിന്ന് 7% വിലക്കുറവ് ലഭിക്കും. ......
കൊച്ചി: സമുദ്രോത്പന്നങ്ങളിൽ കാണപ്പെടുന്ന ബാക്ടീരിയകൾക്കിടയിൽ ആന്റിമൈക്രോബിയൽ പ്രതിരോധശേഷി നൽകുന്ന ജീനുകൾ കൈമാറ്റം ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന് സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജിസ്റ്റ്സ് (ഇന്ത്യ) നൽകുന്ന 2025-ലെ മികച്ച ശാസ്ത്ര പ്രബന്ധത്തിനുള്ള പുരസ്കാരം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), കോട്ടയം മഹാത്മാഗാന്ധി സർവകലാശാല, മാരമ്പള്ളി എം.ഇ.എസ്. കോളേജ് എന്നിവിടങ്ങളിലെ ഗവേഷകർക്ക് ലഭിച്ചു.
ഫിഷറി ടെക്നോളജി ജേണലിന്റെ 62-ാം വാല്യത്തിലെ രണ്ടാം ലക്കത്തിൽ പ്രസിദ്ധീകരിച്ച “Conjugal Transfer of the blaCTX-M-1 Gene Between Escherichia coli and Salmonella enterica Serovar Enteritidis in Seafood” എന്ന പ്രബന്ധത്തിനാണ് പുരസ്കാരം ലഭിച്ചത്. ......
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചിട്ടും കോൺഗ്രസിന് ഒരു സീറ്റുപോലും നേടാനായിരുന്നില്ല, ഇതിനു പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ ചൊല്ലിയുള്ള കോൺഗ്രസിന്റെ ആരോപണങ്ങളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് മോദി കോൺഗ്രസിനെ പരിഹസിച്ചത്.
‘കോൺഗ്രസ് എത്ര സീറ്റുകൾ നേടിയിട്ടുണ്ടാകുമെന്ന് ഊഹിക്കാമോ?’ എന്ന ചോദ്യവുമായി എക്സിലൂടെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. ......
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രവർത്തകരുടെ സംഗമം സംഘടിപ്പിക്കുന്നു. ( 30-10-2026 ) ഉച്ചയ്ക്ക് പരുമലയിൽ നടക്കുന്ന സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ......
പരുമല: ദൈവം നൽകുന്ന അനുഗ്രഹങ്ങൾ സഹജീവികൾക്കായി പകുത്തുനൽകാൻ ഏവർക്കും സാധിക്കണമെന്നും, മറ്റുള്ളവർക്ക് നന്മ ചെയ്യുവാനായി ലഭിക്കുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ. പരുമല പെരുന്നാളിനോടനുബന്ധിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ നടത്തിയ വിവാഹ ധനസഹായ വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി:- വിജിലൻസ് വാരാഘോഷത്തോടനുബന്ധിച്ച് എറണാകുളം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴ നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ “അഴിമതി റിപ്പോർട്ട് ചെയ്യുന്നതിലും അതിനെതിരെ നിലകൊള്ളുന്നതിലും പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. മുവാറ്റുപുഴ നിർമല ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ പോൾ എടത്തൊട്ടി ഉത്ഘാടനം ചെയ്തു. ......
വ്യവസായ-ഐടി നഗരത്തിന്റെ ഗതാഗതരംഗത്ത് വലിയൊരു മാറ്റത്തിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന് (എ.ഐ.ഐ.ബി) പൂര്‍ണ്ണതൃപ്തി. ഭാവിയില്‍ കൂടുതല്‍ സഹകരണത്തിനും ബാങ്ക് തയ്യാറാണ്. ......